Sunday, 4 September 2011

എസ് എസ് എഫ് : ഇനി സാഹിത്യോല്സവുകളുടെ കാലം

sahityolsavമലപ്പുറം : ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാ സാഹിത്യ മത്സരമായ എസ് എസ് എഫ് സാഹിത്യോല്സവുകള്‍ക്ക് തുടക്കമാകുന്നു , യൂണിറ്റ് തലം മുതല്‍ നടക്കുന്ന മത്സരം സെക്ടര്‍ , ഡിവിഷന്‍ , ജില്ല , സംസ്ഥാനം എന്നീ തലങ്ങളില്‍ നടക്കും ,പത്തൊമ്പതാം സംസ്ഥാന ഉത്സവത്തിന്‌ ഈ വര്ഷം വേദി ഒരുങ്ങുന്നത് മലപ്പുറം ജില്ലയിലെ തിരുരങ്ങാടി ഡിവിഷനില്‍ ആണ് , യൂനി വെയ്സിറ്റി ഡിവിഷനിലെ പള്ളിക്കല്‍ ബസാറില്‍ നടക്കുന്ന ജില്ലാ സാഹിത്യോല്സവിനു ഇപ്പോള്‍ തന്നെ സ്വാഗത സംഗം രൂപീകരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങി , ഇരുപത്തി ആറു ഇനങ്ങളില്‍ നടക്കുന്ന മല്‍സരങ്ങള്‍ക്ക് അടുത്ത ആഴ്ച മുതല്‍ യൂനിറ്റ് തലങ്ങളില്‍  വേദി ഒരുങ്ങും , ഓരോ തലങ്ങളിലെയും പ്രധാന പരിപാടികള്‍ തല്‍സമയം കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെയും സുന്നി ഓണ്‍ലൈന്‍ വെബ്‌ സൈറ്റിലൂടെയും , കേരള മലബാര്‍ ഇസ്ലാമിക്‌ റേഡിയോ വിലൂടെയും ലഭ്യമാകും .