സൈദ് ചൊക്ലി
മനുഷ്യ വികൃതികള്‍
പ്രകൃതിയെ വികൃതമാക്കിയോ
വരങ്ങളായ മരങ്ങളെ
നിഷ്ട്റൂരമായി കൊലപ്പെടുത്തിയോ
മണലൂറ്റലും മാലിന്യങ്ങളും
പുഴകളെ പാഴാക്കിയോ
വയലുകള്‍വിള൪ന്ന്
ഭീമന്മാ൪ വള൪ന്നോ
മലകളെയും കുന്നുകളേയും
പാതാളത്തിലേക്ക് പറഞ്ഞുവിട്ടോ
മനുഷ്യ വികൃതികള്‍
എന്തൊരു ക്രൂരത
പ്രകൃതി വീണ്ടും പൊട്ടിക്കരഞ്ഞു