Wednesday, 27 April 2011

ഇന്ത്യയിലെ മതസ്വാതന്ത്രം ശ്ലാഖനീയയം ഡോക്ടര്‍ അഹ്മദ് അബ്ദുല്‍ അസീസ്

(കോട്ടക്കല്‍):ഇന്ത്യയിലെ മതസ്വാതന്ത്രം ശ്ലാഖനീയമാണെന്ന് ദുബൈ മതകാര്യ ഗ്രാന്റ് മുഫ്തി ഡോ. അഹ്മദ് അബ്ദുല്‍ അസീസ് ഹദ്ദാദ് പറഞ്ഞു. സമസ്ത ഉലമാ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപണ്ഡിതന്മാര്‍ സംഘടിതമായി ഒരു നേതൃത്വത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്നത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. കേരളീയരെപ്പോലെ ഇത്രയും ഭംഗിയായി മതപണ്ഡിതന്മാര്‍ സംഘടിപ്പിക്കുന്ന മറ്റൊരു വേദി ദര്‍ശിക്കാന്‍ പ്രയാസകരമാണ്. സമാധാനപരമായി സംഘടിച്ചു പ്രവര്‍ത്തിച്ചാല്‍ നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ഇതിന് ഉമറാക്കളെയും സമ്പന്നരെയും അഭ്യസ്തവിദ്യരെയും ഉലമാക്കളോടൊപ്പം അണിചേരാന്‍ സജ്ജമാക്കണം. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയം നബി(സ്വ) തങ്ങളും സ്വഹാബത്തും പഠിപ്പിച്ച ആശയമാണ്. ഇന്നു ലോകത്ത് മുസ്‌ലിം സമുദായത്തില്‍ 99 ശതമാനവും അശ്അരി, മാതുരീദി വിശ്വാസക്കാരാണ്. ഉലമാക്കളുടെ പിന്നില്‍ അണിനിരക്കണമെന്നും ഭീകരത, തീവ്രത മുതലായവയില്‍ നിന്നു പൂര്‍ണ്ണമായി അകന്ന് നില്‍ക്കണമെന്നും മുസ്‌ലിംകളോട് പ്രത്യേകിച്ചും മറ്റുള്ളവരോട് പൊതുവായും അദ്ധേഹം അഭ്യര്‍ത്ഥിച്ചു. താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരിയുടെ പ്രാര്‍ത്ഥനയോടെയാണ് ഉല്‍ഘാടന വേദിക്ക് തുടക്കമായത്. ശൈഖ് സ്വബാഹുദ്ധീന്‍ രിഫാഇ പ്രഭാഷണം നടത്തി. സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഖലീലുല്‍ ബുഖാരി, സയ്യിദ് അലി ബാഫഖി തങ്ങള്‍, ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍, എ പി മുഹമ്മദ് മുസ്ല്യാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍ തുു്ങിയവര്‍ സംബന്ധിച്ചു. സമസ്ത മുശാവറ അംഗം സി മുഹമ്മദ് ഫൈസി പ്രമേയാവതരണം നടത്തി. പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്ല്യാര്‍ സ്വാഗതം പറഞ്ഞു.

No comments:

Post a Comment